മ​ര​ക്കാ​ർ മ​ങ്ക​ട​യ്ക്ക് ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, August 20, 2019 12:08 AM IST
ദോ​ഹ: നാ​ൽ​പ്പ​തു വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​നു​ശേ​ഷം മ​ര​ക്കാ​ർ മ​ങ്ക​ട നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. 1971 ഫെ​ബ്രു​വ​രി​യി​ൽ ബോം​ബെ, ക​റാ​ച്ചി വ​ഴി ഖ​ത്ത​റി​ലെ​ത്തി ദോ​ഹ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്ത അ​ദ്ദേ​ഹം വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഖ​ത്ത​റി​ലെ ഇ​സ്ലാ​ഹി പ്ര​ബോ​ധ​ന രം​ഗ​ത്ത് നി​റ​ഞ്ഞു നി​ന്നി​രു​ന്ന മ​ര​ക്കാ​ർ മ​ങ്ക​ട​ക്കു​ള്ള ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ ആ​ദ​രം പ​ണ്ഡി​ത​ൻ ഉ​മ​ർ ഫൈ​സി അ​ദ്ദേ​ഹ​ത്തി​നു​ള്ള യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

198384 കാ​ല​ഘ​ട്ടം മു​ത​ൽ ഇ​സ്ലാ​ഹി സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മ​ര​ക്കാ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലെ മ​ങ്ക​ട ചേ​രി​യം നി​വാ​സി​യാ​ണ്. ഇ​സ്ലാ​ഹി സെ​ന്‍റ​റി​ന്‍റെ കേ​ന്ദ്ര എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​മാ​യും സ​ക്കാ​ത്ത് സെ​ൽ, വോ​ള​ണ്ടി​യ​ർ വിം​ഗ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യി​ലും ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു. നു​ഐ​ജ, മു​ഗ​ളി​ന, ശാ​ര അ​സ്മ​ക്ക്, ബി​ൻ മ​ഹ്മൂ​ദ്, ശാ​രാ ക​ഹ​ർ​ബ, ദോ​ഹ ജ​ദീ​ദ്, മ​ൻ​സൂ​റ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന കേ​ന്ദ്ര​ങ്ങ​ളാ​യി​രു​ന്നു.

യോ​ഗ​ത്തി​ൽ കെ.​ടി. ഫൈ​സ​ൽ സ​ല​ഫി, മു​ജീ​ബ് റ​ഹ്മാ​ൻ മി​ശ്കാ​ത്തി, ഉ​സ്മാ​ൻ വി​ള​യൂ​ർ, ഉ​മ​ർ സ്വ​ലാ​ഹി, ഖാ​ലി​ദ് ക​ട്ടു​പ്പാ​റ, നൗ​ഷാ​ദ് സ്വ​ലാ​ഹി, ശം​സു​ദ്ധീ​ൻ, അ​ബ്ദു​ല്ല​ത്തീ​ഫ്, താ​ജു​ദ്ധീ​ൻ നാ​ല​ക​ത്ത്, അ​ബ്ദു​ൽ വാ​ഹി​ദ് ഹം​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ര​ക്കാ​ർ മ​ങ്ക​ട മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.