കേ​ളി ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Wednesday, August 21, 2019 11:45 PM IST
റി​യാ​ദ്: കേ​ളി സ​ന​യ അ​റ​ബൈ​ൻ, ഒ​വൈ​ദ യൂ​ണി​റ്റ് അം​ഗം സെ​യ്ത​ല​വി​യു​ടെ മ​ക​ൻ സു​ഹൈ​ലി​ന്‍റെ ചി​കി​ത്സാ സ​ഹാ​യാ​ർ​ഥം സ്വ​രൂ​പി​ച്ച ഫ​ണ്ട് കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് കൈ​മാ​റി.

ബ​ത്ത ക്ലാ​സി​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ഏ​രി​യ​യി​ൽ നി​ന്നു​ള്ള നി​ര​വ​ധി അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഏ​രി​യ ജീ​വ​കാ​രു​ണ്യ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ മൊ​യ്തീ​ൻ കു​ട്ടി, കേ​ളി സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ലം​ബൂ​രി​ന് ഫ​ണ്ട് കൈ​മാ​റി.

ചി​കി​ത്സാ സ​ഹാ​യ സ​മി​തി ചെ​യ​ർ​മാ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം വാ​സു​ദേ​വ​ൻ, ഒ​വൈ​ദ യൂ​ണി​റ്റ് ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​നീ​ർ ബാ​ബു, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​ണ്‍​വീ​ന​ർ സു​രേ​ഷ് ച​ന്ദ്ര​ൻ, ഏ​രി​യ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഗ​ഫൂ​ർ, ബി ​വി​ജ​യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.