ശില്പശാല നടത്തി
Saturday, August 24, 2019 5:13 PM IST
കുവൈത്ത് : സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിലെ സെന്‍റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന "തളിരുകൾ' മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി ചിത്രരചന ശില്പശാല നടത്തി. അബാസിയ സെൻറ് സ്റ്റീഫൻസ് ഹാളിൽ നടന്ന ശില്പശാലക്ക് കുവൈത്തിലെ പ്രമുഖ ചിത്രകാരൻ ആർട്ടിസ്റ്റ് സുനിൽ കുളനട നേതൃത്വം നൽകി.

കുട്ടികളുടെ സജീവ സാന്നിധ്യത്തിൽ നടന്ന ശില്പശാലയിൽ "ഭാഷയുടെ ഉല്പത്തിയും വികാസവും മലയാള അക്ഷരങ്ങളും ചിത്രരചനയും' എന്ന വിഷയത്തെ അധികരിച്ച് സുനിൽ കുളനട ക്ലാസെടുത്തു. വികാരി ഫാ. ജോൺ ജേക്കബ് ആർട്ടിസ്റ്റ് സുനിൽ കുളനടയ്ക്ക് ഉപഹാരം സമ്മാനിച്ചു. സെക്രട്ടറി അലക്സ് പോളച്ചിറക്കൽ സ്വാഗതവും "തളിരുകൾ' കൺവീനർ സുബി ജോർജ് നന്ദിയും പറഞ്ഞു.