നരേന്ദ്ര മോദി ഓർഡർ ഓഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങി
Saturday, August 24, 2019 6:10 PM IST
അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്കാരം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. യുഎഇയിൽ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ അബുദാബി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും സായുധ സേനയുടെ ഉപ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘനാളത്തെ ബന്ധം ശക്തമാക്കുന്നതിൽ വഹിച്ച പങ്കിനെ മാനിച്ചാണ് പുരസ്കാരം. ഇതോടെ ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി.

നേരത്തെ അബുദാബിയിലെത്തിയ പ്രധാനമന്ത്രിയെ ഉയർന്ന ഉദ്യോഗസ്ഥരും ഇന്ത്യൻ അംബാസഡർ നവദീപ് സിംഗ് സൂരി എന്നിവർ ചേർന്നു സ്വീകരിച്ചു.