റുപേ കാർഡ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു
Saturday, August 24, 2019 6:54 PM IST
അബുദാബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി "റുപേ കാർഡ്' ഔദ്യോഗികമായി പുറത്തിറക്കി. ശനിയാഴ്ച എമിറേറ്റ് പാലസിൽ നടന്ന ചടങ്ങിൽ ചാപ്പൻ ബോഗിന്‍റെ വില്പന കേന്ദ്രത്തിൽനിന്നും ഒരു കിലോ "മുതിച്ചൂർ ലഡു' വാങ്ങി മോദി ഉദ്ഘാടനം നിർവഹിച്ചു.

ഇതോടെ അടുത്ത ആഴ്ച മുതൽ അബുദാബിയിലെ പ്രധാന 12 വില്പന കേന്ദ്രങ്ങൾ വഴി റുപേ കാർഡ് സ്വീകരിക്കാൻ തുടങ്ങുമെന്ന് അംബാസഡർ നവദീപ് സിംഗ് സൂരി പറഞ്ഞു. റുപേ കാർഡ് ഏർപ്പെടുത്തുന്ന ആദ്യ അറബ് രാജ്യമാണ് യുഎഇ.

ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ പണമിടപാട് സംവിധാനമാണ് ഇതോടെ പ്രാബല്യത്തിലാകുക.കാർഡിന്‍റെ ഇന്ത്യയിലെ ഇടപാടുകൾ നടക്കുന്നത് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ വഴിയും യുഎഇയിലേത് മെർക്കുറി പേയ്മെന്റ് സർവീസ് വഴിയുമാണ്.