ഫോക്കസ് കുവൈറ്റ് റിവിറ്റ് ശില്പശാല
Saturday, August 24, 2019 6:59 PM IST
കുവൈത്ത്: ഡ്രാഫ്റ്റ്സ്മാൻമാരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റ് ,എൻജിനിയറിംഗ് രംഗത്തെ പുതിയ സോഫ്റ്റ് വെയറിൽ അംഗങ്ങളെ പ്രാപ്തരാക്കാൻ ഫോക്കസ് കാഡ് ടീമിന്‍റെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു .

ഓഗസ്റ്റ് 30ന് ഉച്ചകഴിഞ്ഞു 2 മുതൽ അബാസിയ ഫോക്ക് ഹാളിൽ നടക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവരിൽ നിന്നും തുടർന്നു വിവിധ " ഡി സിപ്ളീൻ "തിരിച്ചു നടക്കുന്ന തുടർ പഠനത്തിലേക്ക് രജിസ്ട്രേഷൻ സ്വീകരിക്കും.

തൊഴിൽ രംഗത്തു അനുദിനം നടക്കുന്ന മാറ്റങ്ങൾക്ക് അംഗങ്ങളെ പ്രാപ്തരാക്കി വിവിധ തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഇത്തരം ശില്പശാലകൾ കൊണ്ടു ലക്ഷ്യമിടുന്നത് .

പ്രസിഡന്‍റ് സലിംരാജിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ " കാഡ് കൺവീനർ " രതീഷ് കുമാർ ശില്പശാലയുടെ പ്രാധാന്യം വിശദീകരിച്ചു. ജനറൽ സെക്രട്ടറി സി.ആർ. രജീവ് , ട്രഷറർ എം.ടി. ജോസഫ് , റോയ് എബ്രഹാം ,പ്രശോഭ് ഫിലിപ്പ്, ശ്രീകുമാർ ,ഷാജു ജോസ് ,തമ്പി ലൂക്കോസ് എന്നിവർ സംസാരിച്ചു .

പങ്കെടുക്കുവാൻ താല്ലര്യമുള്ളവർ ഓഗസ്റ്റ് 28ന് മുമ്പ് 99687825, 66504992,55715589 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

റിപ്പോർട്ട്: സലിം കോട്ടയിൽ