യൂത്ത് ലീഗ് നേതാക്കൾ റിയാദിലേക്ക്
Tuesday, September 10, 2019 7:25 PM IST
റിയാദ് : മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയിദ് മുനവറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ. ഫിറോസും സെപ്റ്റംബർ 11ന് (ബുധൻ) റിയാദിലെത്തും. രണ്ടു ദിവസം റിയാദിലുണ്ടാകുന്ന ഇരുവരും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കും. അന്നേദിവസം 'മീറ്റ് വിത് മുനവറലി തങ്ങൾ' എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

12ന് (വ്യാഴം) രാത്രി 9ന് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടക്കുന്ന കെ എം സി സി പ്രധിനിധി സമ്മേളനത്തിൽ ഇരുവരും പങ്കെടുക്കും. പ്രധിനിധി സമ്മേളനത്തിൽ റിയാദിലെ ജില്ലാ മണ്ഡലം ഏരിയ തലങ്ങളിൽ നിന്നുള്ള രജിസ്റ്റർ ചെയ്ത അംഗങ്ങളാണ് പങ്കെടുക്കുകയെന്നും കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ