ഡോ. വി.എം.എ ഹക്കീമിന് എക്‌സലന്‍സ് അവാര്‍ഡ്
Tuesday, September 10, 2019 10:02 PM IST
ദോഹ : മെഡിക്കല്‍ ടൂറിസം രംഗത്തെ ശ്രദ്ദേയമായ സംഭാവനകള്‍ പരിഗണിച്ച് അല്‍ ഹക്കീം ഇന്‍റര്‍നാഷണല്‍സ് ഫൗണ്ടറും ചെയര്‍മാനുമായ ഡോ. വി.എം.എ ഹക്കീമിന് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം എസ്പി ഗ്രാന്‍ഡ് ഡെയ്‌സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനാണ് അവാര്‍ഡ് സമ്മാനിച്ചത്. ഹക്കീമിനുവേണ്ടി ഭാര്യ റസിയ ഹക്കീം അവാര്‍ഡ് ഏറ്റുവാങ്ങി.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി മെഡിക്കല്‍ ടൂറിസം രംഗത്ത് ശ്രദ്ധേയമായ സംഭാവന അര്‍പ്പിക്കുന്ന സംരംഭകനാണ് ഡോ. ഹക്കീം. തുര്‍ക്കിയിലും അമേരിക്കയിലുമൊക്കെ നടന്ന വ്യത്യസ്ത ചടങ്ങുകളില്‍ വിവിധ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കേരള സ്റ്റേറ്റ് സ്‌മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് മധു രാമാനുജന്‍, ബിസ്‌ഗേറ്റ് ചെയര്‍മാന്‍ ഡോ.ഷാജു കാരയില്‍, മാനേജിംഗ് ഡയറക്ടര്‍ പ്രജോദ് പി.രാജ്, സി.ഒ അന്‍സാരി സലാം തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.