എൻബിടിസി ഓണാഘോഷം സംഘടിപ്പിച്ചു
Thursday, September 12, 2019 7:13 PM IST
കുവൈത്ത് സിറ്റി : പരമ്പരാഗതമായ രീതിയിൽ വിപുലമായ പരിപാടികളോടെ എൻബിടിസി കോർപ്പറേറ്റ് ഓഫീസിൽ ഓണം ആഘോഷിച്ചു. എൻബിടിസി ജീവനക്കാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിൽ പങ്കെടുത്തു. മാനേജിംഗ് ഡയറക്ടർ കെ.ജി.എബ്രഹാം എല്ലാവർക്കും ഓണാശംസകൾ നേർന്നു.

'വൺ ടീം, വൺ ഫാമിലി' എന്ന എൻബിടിസിയുടെ ആപ്തവാക്യം അന്വർഥമാക്കുന്ന രീതിയിലായിരുന്നു ആഘോഷ പരിപാടി. പരിപാടിയിൽ പങ്കെടുത്ത ജീവനക്കാർക്കും അതിഥികൾക്കും മുപ്പതോളം വിഭവങ്ങളോടു കൂടിയ 'ഓണ സദ്യ' ഒരുക്കിയിരുന്നു. വിവിധ രാജ്യക്കാരായ അതിഥികൾക്ക് വിഭവ സമൃദ്ധമായ ഒരു വ്യത്യസ്ത അനുഭവമായിരുന്നു. 'മാവേലി'യുടെ സാന്നിധ്യവും ചടങ്ങിനു മാറ്റു കൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ