കല കുവൈറ്റ് സാഹിത്യോത്സവ വിജയികളെ പ്രഖ്യാപിച്ചു
Friday, September 13, 2019 7:08 PM IST
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കുവൈത്തിലെ പ്രവാസി എഴുത്തുകാർക്കായി ഓഗസ്റ്റ് 30-ന് സംഘടിപ്പിച്ച സാഹിത്യോത്സവത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

നാലിനങ്ങളിലായാണ് മത്സരങ്ങൾ ഒരുക്കിയിരുന്നത്. "അയ്യങ്കാളിയും കേരള നവോത്ഥാനവും' എന്നവിഷയത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ മോളി കുന്നൻ ഒന്നാം സ്ഥാനവും മണിക്കുട്ടൻ കോന്നി, ജോബി ബേബി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

"ഗ്രഹണം' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കഥ രചന മത്സരത്തിൽ സാം പീറ്ററിനാണ് ഒന്നാം സ്ഥാനം. അനസ് ബാവ രണ്ടാം സ്ഥാനവും സുഭാഷ് കെ. മണമ്പൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

"ഇന്‍റർനെറ്റ് പൂക്കൾ' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ കവിത രചനാ മത്സരത്തിൽ ഹരിരാജ് ഒന്നാം സ്ഥാനവും സുജിത്ത് മുതുകുളം രണ്ടാം സ്ഥാനവും അനസ് ബാവ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതോടൊപ്പം നടന്ന കവിത പാരായണ മത്സരത്തിന്‍റെ വിജയികളെ അന്നു തന്നെ പ്രഖ്യാപിച്ചിരുന്നു.

വിജയികൾക്കുള്ള ഉപഹാരങ്ങൾ ഒക്ടോബറിൽ നടക്കുന്ന പൊതുപരിപാടിയിൽ നൽ‌കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ