മൈ​ത്രി കൂ​ട്ടാ​യ്മ അ​ബ്ദു​ൾ റ​ഷീ​ദി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി
Sunday, September 15, 2019 9:45 PM IST
റി​യാ​ദ്: നാ​ൽ​പ​തു വ​ർ​ഷ​ത്തെ പ്ര​വാ​സം ജീ​വി​തം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​കു​ന്ന ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഷീ​ദി​ന് മൈ​ത്രി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​കെ നെ​റ്റ്വ​ർ​ക്കിം​ഗ് ക​ന്പ​നി​യി​ൽ ക​ഴി​ഞ്ഞ മു​പ്പ​ത്തി​മൂ​ന്നു വ​ർ​ഷ​മാ​യി ക​ണ്‍​ട്രി മാ​നേ​ജ​റാ​യി​രു​ന്ന അ​ബ്ദു​ൾ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. മൈ​ത്രി ക​രു​നാ​ഗ​പ്പ​ള്ളി കൂ​ട്ടാ​യ്മ എ​ജു​ക്കേ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ബ​ത്ത അ​സ്മാ​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് സ​ക്കി​ർ ഷാ​ലി​മാ​ർ മൈ​ത്രി​യു​ടെ ഉ​പ​ഹാ​രം കൈ​മാ​റി. വൈ​സ് ചെ​യ​ർ​മാ​ൻ സ​ലാം ക​രു​നാ​ഗ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ നി​സാ​ർ പ​ള്ളി​ക്ക​ശേ​രി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ന​സീ​ർ ഖാ​ൻ, ഷാ​ന​വാ​സ് മു​ന​ന്പ​ത്ത്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള​ളി, സാ​ദി​ഖ്, മു​നീ​ർ, ന​സീ​മ ബീ​വി തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ