പി​എ​സ് സി ​ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ മ​ല​യാ​ള​ത്തി​ൽ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അ​ഭി​ന​ന്ദ​നാ​ർ​ഹം: കേ​ളി
Monday, September 16, 2019 10:52 PM IST
റി​യാ​ദ്: പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഇം​ഗ്ലീ​ഷി​നു പു​റ​മേ മ​ല​യാ​ള​ത്തി​ലും അ​ച്ച​ടി​ച്ച് ന​ൽ​കാ​നു​ള്ള തീ​രു​മാ​ന​ത്തെ കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗം അ​ഭി​വാ​ദ്യം ചെ​യ്തു.

സാ​ഹി​ത്യ നാ​യ​ക​ൻ​മാ​രും, ശ്രേ​ഷ്ഠ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​ത്ത​ര​മൊ​രാ​വ​ശ്യം അം​ഗി​ക​രി​ക്കാ​ൻ മ​ടി കാ​ണി​ച്ച പി.​എ​സ്സി അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ വേ​ദി പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കു​ക​യും എ​ന്നാ​ൽ അ​ത്ത​രം ഒ​രാ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് ക​ണ്ട് അ​തി​ലി​ട​പെ​ട്ട് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ത്ത മു​ഖ്യ​മ​ന്തി പി​ണ​റാ​യി വി​ജ​യ​ന്‍റെ ന​ട​പ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും, ഈ ​തീ​രു​മാ​നം മ​ല​യാ​ള ഭാ​ഷ​യു​ടെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​ൽ കൂ​ടു​ത​ൽ ഉൗ​ർ​ജ്ജം പ​ക​രു​മെ​ന്നും സാം​സ്കാ​രി​ക വി​ഭാ​ഗം ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.


മു​ഖ്യ​മ​ന്തി പി​ണ​റാ​യി വി​ജ​യ​നും പി.​എ​സ്.​സി ചെ​യ​ർ​മാ​നും ത​മ്മി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് കേ​ര​ള പി.​എ​സ്.​സി ന​ട​ത്തു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളി​ലും ഇ​നി​മു​ത​ൽ ഇം​ഗ്ലീ​ഷി​നു പു​റ​മേ മ​ല​യാ​ള​ത്തി​ലും ചോ​ദ്യ​പേ​പ്പ​ർ ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

പി.​എ​സ്.​സി പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഭ​ര​ണ​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ലും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ത​ല​സ്ഥാ​ന​ത്ത് ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി കേ​ളി​യു​ടെ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.