കെ​കെ​സി​എ​യു​ടെ മു​പ്പി​ത്ത​യ​ഞ്ചാ​മ​ത് വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സെ​പ്റ്റം​ബ​ർ 20ന്
Wednesday, September 18, 2019 11:08 PM IST
കു​വൈ​ത്ത്: കു​വൈ​റ്റ് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ(​കെ​കെ​സി​എ)​ന്‍റെ 35-മാ​ത് വാ​ർ​ഷി​ക​വും ,ഓ​ണാ​ഘോ​ഷ​വും ന്ധ​ഓ​ണം -2019ന്ധ ​എ​ന്ന പേ​രി​ൽ സെ​പ്റ്റം​ബ​ർ 20 വെ​ള​ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2 മു​ത​ൽ ആ​ർ​ദി​യ അ​ൽ ജ​വ​ഹ​റ ടെ​ന്‍റി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മ​ല​ബാ​ർ റീ​ജ​ണ്‍ പ്രൊ​വി​ൻ​ഷ്യാ​ളാ​യ റ​വ. ഫാ. ​സ്റ്റീ​ഫ​ൻ ജ​യ​രാ​ജ് ഒ​എ​ഫ്എം മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ യൂ​ണി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഓ​ണ​പ്പാ​ട്ട് മ​ത്സ​രം, ത​രം​ഗം-2019 (ക്നാ​നാ​യ ക​ലോ​ത്സ​വം)​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം, വാ​ദ്യ​മേ​ള​ങ്ങ​ൾ, ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള​ളി​പ്പ്, 110 ഓ​ളം ന​ർ​ത്ത​ക​ർ പ​ങ്കെ​ടു​ക്കു​ന്ന മ​നോ​ഹ​ര​മാ​യ വെ​ൽ​ക്കം ഡാ​ൻ​സ്, പ​ബ്ലി​ക് മീ​റ്റിം​ഗ്, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം​സ് , ടി​ക് ടോ​ക് വീ​ഡി​യോ തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും. കൂ​ടാ​തെ അം​ഗ​ങ്ങ​ൾ​ക്കാ​യി വി​ഭ​വ​സ​മൃ​ദ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രി​ക്കു​ന്നു. പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.