ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​രോ​ഗ്യ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ച് യൂ​ണി​മ​ണി
Wednesday, September 18, 2019 11:13 PM IST
കു​വൈ​ത്ത് സി​റ്റി: മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ ധ​ന​വി​നി​മ​യ സ്ഥാ​പ​ന​മാ​യ യു​ണി​മ​ണി, കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര​സേ​വ​ന ഗ്രൂ​പ്പാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​റു​മാ​യി സ​ഹ​ക​രി​ച്ച്, ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി പു​തി​യ പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

യു​ണീ​മ​ണി വ​ഴി പ​ണ​മ​യ​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ട്രോ​യി​ൽ ഡി​ജി​റ്റ​ൽ എ​ക്സ്റേ, അ​ൾ​ട്രാ സൗ​ണ്ട്, ഡെ​ന്‍റ​ൽ, ഡെ​ർ​മ​റ്റോ​ള​ജി, ഏ​ണ്ട് , ഓ​ർ​ത്തോ​പീ​ഡി​ക്സ്, ലാ​ബ് ടെ​സ്റ്റു​ക​ൾ മു​ത​ലാ​യ​വ​ക്ക് 15 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് ല​ഭി​ക്കും. യു​ണീ​മ​ണി​യു​ടെ ഗോ​ൾ​ഡ് കാ​ർ​ഡ് ഹോ​ൾ​ഡേ​ഴ്സി​ന് പ്ര​ത്യേ​ക ഇ​ള​വു​ക​ളും ഉ​ണ്ടാ​കും.

ഡെ​ത്ത് ക​വ​ർ ഇ​ൻ​ഷൂ​റ​ൻ​സ് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ഉ​ട​ൻ ത​ന്നെ വ്യാ​പി​പ്പി​ക്കു​മെ​ന്നും യു​ണി മ​ണി മാ​ർ​ക്ക​റ്റിം​ഗ് മൃ​ധാ​വി ര​ഞ്ജി​ത്ത് പി​ള്ള അ​റി​യി​ച്ചു. മെ​ട്രോ സി​ഇ​ഒ. മു​സ്ത​ഫ ഹം​സ, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ ഫൈ​സ​ൽ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ