സൗഹാര്‍ദ്രം കുവൈറ്റ് ആര്‍ട്‌സ് & കള്‍ച്ചറല്‍ ഗ്രൂപ്പ് ഈദ് - ഓണം ആഘോഷിച്ചു
Sunday, September 22, 2019 3:36 PM IST
കുവൈറ്റ്: സൗഹാര്‍ദ്രം കുവൈറ്റ് ആര്‍ട്‌സ് & കള്‍ച്ചറല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഈദ് ഓണാഘോഷം ആവണി 2019 സെപ്റ്റംബര്‍ 20 ആം തിയ്യതി അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ വെച്ച് അതി ഗംഭീരമായി ആഘോഷിച്ചു .ഗ്രൂപ്പ് പ്രസിഡന്റ് ബിജു ഭവന്‍സിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തില്‍ ഇന്ത്യന്‍ എംബസി പ്രവാസി ക്ഷേമകാര്യ വകുപ്പ് ഉദ്യോഗസ്ഥന്‍ നാരായണന്‍ അവര്‍കള്‍ ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം നിര്‍വഹിച്ച് കുവൈറ്റ് പ്രവാസികള്‍ക്ക് അദ്ദേഹത്തെ കൊണ്ട് കഴിയുന്ന എല്ലാവിധ
സഹായങ്ങളും വാഗ്ദാനം ചെയ്ത് സംസാരിച്ചു

കുവൈറ്റിലെ പ്രശസ്തരായ സാമൂഹ്യ പ്രവര്‍ത്തകരായ ശ്രീ ബാബു ഫ്രാന്‍സിസ് (ലോക സഭാഅംഗം) മുബാറക് കാമ്പ്രത് (വയനാട് അസോസിയേഷന്‍ പ്രസിഡന്റ്) ജോയ് നന്ദനം (പ്രശസ്ത കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ ), സുജാത ഹരിദാസ് (മലയാളി മാക്കോ ചെയര്‍ പെര്‍സണ്‍) എന്നിവര്‍ കുവൈറ്റ് പ്രവാസികളുടെ വിഷയങ്ങളില്‍ മുഖ്യ പ്രഭാഷണം നടത്തി.വിശിഷ്ട അതിഥികള്‍ പൊതു പ്രവര്‍ത്തന രംഗത്ത് നടത്തിയിട്ടുള്ള സ്തുത്യര്‍ഹമായ സേവനത്തിന് പൊന്നാടയും ഫലകവും കൊടുത്ത് ആദരിച്ചു

പൂക്കളമിട്ട് ആര്‍പ്പുവിളികളുടെയും താള മേള ഘോഷങ്ങളുടെയും തലപൊലികളുടെയും അകമ്പടിയോടെ ഗ്രൂപ്പ് ഭാരവാഹികളും അംഗങ്ങളും ചേര്‍ന്ന് ഉത്സവ ലഹരിയില്‍ മാവേലി മന്നനെ സ്റ്റേജിലേക്ക് എതിരേറ്റു. ഗ്രൂപ്പ് അംഗങ്ങള്‍ പാട്ട്, ഡാന്‍സ്, മറ്റു വിവിധ കലാ പരിപാടികള്‍ കാണികളുടെ കൈയടി നേടി. നൃത്തതി ഡാന്‍സ് ഗ്രൂപ്പിന്റെ രംഗപൂജ, തിരുവാതിര, ഒപ്പന, കോല്‍ക്കളി കാണികളുടെ പ്രശംസ പിടിച്ചുപറ്റി.വിസ്മയ മ്യൂസിക് ബാന്‍ഡ് നേതൃത്വത്തില്‍ നടത്തിയ ഗാനമേളയും വിഭവ സമൃദ്ധമായ ഓണസദ്യയും ഈദ് ഓണാഘോഷങ്ങള്‍ക്ക് പകിട്ടേകി.

ഗ്രൂപ്പ് പ്രസിഡന്റ് ബിജു ഭവന്‍സ് സ്വാഗതവും അഡ്മിന്‍ ശ്രീമതി രേഷ്മ, സദാനന്ദന്‍ നായര്‍, സുബി, സാറ, അമ്മു എന്നിവര്‍ ആശംസകള്‍ സദസ്സിന് നേര്‍ന്നു.മാവേലി ഏവര്‍ക്കും ഓണാശംസകള്‍ അര്‍പ്പിച്ചു നടത്തിയ പ്രസംഗത്തിനു ശേഷം പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് സാറ, സുബി, അമ്മു, റഫീഖ്, ഷിജു, ഷിജു തിരുവല്ല, റോയ്, ഷാജി എന്നിവര്‍ കലാ പരിപാടികള്‍ നിയന്ത്രിച്ചു. ഗ്രൂപ്പ് അഡ്മിന്‍ ജ്യോതി കൃതജ്ഞത പറഞ്ഞു.