മക്ക ഇന്ത്യന്‍ സോഷ്യല്‍ ഫോറം യാത്ര അയപ്പ് നല്‍കി
Sunday, September 22, 2019 3:37 PM IST
മക്ക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക ബ്ലോക്ക് ഹവാലി ബ്രാഞ്ച് സെക്രട്ടറി ജാഫര്‍ തരുവണക്ക് ബ്ലോക്ക് പ്രസിഡന്റ് അന്‍വര്‍ മഞ്ചേരിയുടെ നേത്യത്വത്തില്‍ യാത്ര അയപ്പ് നല്‍കി. ജീവ കാരുണ്യ മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു ഇദ്ദേഹം.

ചടങ്ങില്‍ മക്ക ബ്ലോക്ക് പ്രസിഡന്റ് അന്‍വര്‍ മഞ്ചേരി, ഹവാലി ബ്രാഞ്ച് പ്രസിഡന്റ് മുഹമ്മദ് നിജ ചിറയിന്‍കീഴ് ബ്ലോക്ക് കമ്മറ്റി അംഗം ഫദല്‍ നീരോല്‍പാലം ബ്രാഞ്ച് അംഗങ്ങളായ മുഹമ്മദ് മാര്‍ഷല്‍, മുഹമ്മദ് ഇമ്രാന്‍, ഷൈന്‍, ഹൈദര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട് : കെ ടി മുസ്തഫ പെരുവള്ളൂര്‍