സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം : സോഷ്യൽ ഫോറം പ്രതിഷേധ സംഗമം 11 ന്
Tuesday, October 8, 2019 6:52 PM IST
റിയാദ്: ഇന്ത്യാ രാജ്യത്തെ വിവിധ മേഖലകളിൽ നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രതിഷേധിച്ചു പ്രധാനമന്ത്രിക്ക് കത്തെഴുതിയ ചലച്ചിത്ര - സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ്, കേരളാ സംസ്ഥാന കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

ഒക്ടോബർ 11 ന് (വെള്ളി) രാത്രി 8.30ന് റിയാദ്, ബത്ഹ അൽമാസ് ഓഡിറ്റോറിയത്തിലാണ് സംഗമം .

ആൾക്കൂട്ട അക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നവർ മുസ് ലിംകളും ദളിതരുമാണ്, അതിനാൽ തന്നെ അവർക്കുവേണ്ടി ശബ്ദിക്കേണ്ടവർ നിശബ്ദത പാലിക്കുമ്പോൾ ഇത്തരം സാംസ്കാരിക പ്രവർത്തകരുടെ ഇടപെടലുകൾ ശ്ലാഘനീയമാണെന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കൽ ഓരോ ഇന്ത്യൻ പൗരന്‍റേയും കടമയാണെന്നും ഇതിന്‍റെ ഭാഗമായാണ് റിയാദിലെ രാഷ്ട്രീയ സാംസ്ക്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് സോഷ്യൽ ഫോറം പ്രതിഷേധ സംഗമം നടത്തുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ