ജിദ്ദ പൗരാവലിക്ക് പുതിയ നേതൃത്വം
Tuesday, October 8, 2019 8:37 PM IST
ജിദ്ദ: ജിദ്ദയുടെയും സമീപപ്രദേശങ്ങളിലെയും വിവിധ മേഖലകളിലെ മലയാളികളുടെ കൂട്ടായ്മയായായ ജിദ്ദ പൗരാവലിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുൽ അസീസ് പട്ടാമ്പി (ചെയർമാൻ), റാഫി ബീമാപ്പള്ളി (ജനറൽ കൺവീനർ), ഷാനവാസ് തളപ്പിൽ, മുസ്തഫ കുന്നുംപുറം, വേണു അന്തിക്കാട് (വൈസ്ചെയർമാന്മാർ), മൻസൂർ വയനാട്, ഉണ്ണി തെക്കേടത്ത് (ജോയിന്‍റ് സെക്രട്ടറിമാർ), സലിം കരുവാരകുണ്ട് (ഖജാൻജി) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി അബ്‌ദുൾ മജീദ് നഹ, സിഎം അഹമ്മദ്, കബീർ കൊണ്ടോട്ടി, ഹസൻ യമഹ എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികൾക്കൊപ്പം ജിദ്ദയിലെ പ്രമുഖർ ഉൾപ്പെടുന്ന മുപ്പത്തിമൂന്ന്‌ അംഗനിർവാഹകസമിതിയും തിരഞ്ഞെടുക്കപ്പെട്ടു.

അബ്ദുൽഅസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ കൺവീനർ ഷാനി നേടുവാൻചേരി സ്വാഗതംപറഞ്ഞു. ചടങ്ങിൽ ജിദ്ദയിലെ കലാസാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഉമ്മർ അഞ്ചച്ചവിടിയുടെ നിര്യാണത്തിൽ അനുശോചിച്ചു. മജീദ് നഹ അനുശോചനപ്രമേയം അവതരിപ്പിച്ചു. സി.എം. അഹമ്മദ്, ഉമ്മർ അഞ്ചച്ചവടിയെ അനുസ്മരിച്ചു സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ