ശബാബ് വാരികയുടെ കുവൈത്ത് ഓണ്‍ലൈന്‍ ലോഞ്ചിംഗ് പ്രചരണോദ്ഘാടനം
Tuesday, October 8, 2019 8:58 PM IST
കുവൈത്ത്: മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ഇസ് ലാമിക വാരികയായ ശബാബിന്‍റെ കുവൈത്ത് തല ഓണ്‍ലൈന്‍ ലോഞ്ചിംഗ് പ്രചരണോദ്ഘാടനം സോഷ്യല്‍ ആക്റ്റിവിസ്റ്റ് മുബാറക് കാമ്പറത്ത് മനാഫുദ്ദീന് നല്‍കി നിര്‍വഹിച്ചു.

മനുഷ്യരുടെ നന്മയും വിശ്വാസതയും വിനഷ്ടമായി കൊണ്ടിരിക്കുന്ന ഈ വേളയില്‍ ധാര്‍മികത മത ചിന്തകള്‍ക്ക് ഉപരിയായി സമൂഹത്തിന്‍റെ അത്യാവശ്യ മൂല്യമായി പരിഗണിക്കണമെന്നും നമ്മെ കൊണ്ട് നന്മകള്‍ വാരിവിതരണമെന്നും ഉദ്ഘാടന സംസാരത്തില്‍ മുബാറക് സൂചിപ്പിച്ചു.

സംഗമത്തില്‍ എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്‍റ് റിഹാസ് പുലാമന്തോള്‍ മുഖ്യാതിഥിയായിരുന്നു. ഐഐസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു.
കുവൈത്തില്‍ പണ മടച്ചാല്‍ ശബാബ് നാട്ടിലെ വിലാസത്തിൽ തപാല്‍ മുഖേന ലഭിക്കാനുള്ള സംവിധാനമുണ്ടെന്ന് സംഘടാകര്‍ അറിയിച്ചു.

ജനറല്‍ സെക്രട്ടറി സിദ്ധീഖ് മദനി, അന്‍വര്‍ സാദത്ത്, എന്‍ജി.ഉമ്മര് കുട്ടി, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ