സി.എം.ഉസ്താദ്: രാപ്പകൽ സമരത്തിന് ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം
Wednesday, October 9, 2019 8:48 PM IST
ദുബായ്: സി.എം.ഉസ്താദിന്‍റെ ആസൂത്രിത കൊലപാതകത്തിലെ ഘാതകരെ കണ്ടത്താത്തതിൽ പ്രതിഷേധിച്ച് ഒപ്പള മരച്ചുവട്ടിൽ ഖാസി കുടുംബവും ആക്ഷൻ കമ്മിറ്റിയും നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് ഒക്ടോബർ 10 ന് ഒരു വയസ് തികയുകയാണ്. നാളെ നടത്തുന്ന രാപ്പകൽ റിലേ സമരത്തിന് ദുബായ് കെഎംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റിയുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

കൊലപാതകത്തിന്‍റെ നിജസ്ഥിതി പുറത്തുകൊണ്ടുവരുവാൻ കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി കേസ് സിബിഐ ഏൽപ്പിക്കാൻ കേരള സർക്കാർ അലംഭാവം കാണിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് ഹാരിസ് ബ്രദേഴ്സ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്കർ ചൂരി സ്വാഗതം പറഞ്ഞു. ഗഫൂർ ഊദ് പ്രാർഥനയും സർഫ്രാസ് റഹ്മാൻ നന്ദിയും പറഞ്ഞു. സിനാൻ തോട്ടാൻ,തൽഹത്ത്,ശിഹാബ് നായന്മാര്മൂല,ഹനീഫ് ചേരങ്കൈ, സുഹൈർ യഹ്‌യ,ബഷീർ ചേരങ്കൈ, കാമിൽ ബാങ്കോട്,അബ്ദുല്ലാഹ് നെസ്റ്റർ, ഫിറോസ് അടുക്കത്ത്ബയൽ, മിർസാദ് നെല്ലിക്കുന്ന് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.