വെൽഫെയർ കേരള കുവൈറ്റ് വനിത സംരംഭകരെ ആദരിക്കുന്നു
Thursday, October 10, 2019 8:29 PM IST
കുവൈത്ത്‌ സിറ്റി :വെൽഫെയർ കേരള കുവൈത്ത് ആറാം വാർഷികത്തോടനുബന്ധിച്ച് കുവൈത്തിലെ വനിതാ ബിസിനസുകാരെ ആദരിക്കുന്നു.

നവംബർ 22 ന് അബാസിയയിലാണ് പരിപാടി. വനിതാ സംരംഭകത്വത്തെ പ്രോൽസാഹിപ്പിക്കാനും അവർക്ക് ആത്മവിശ്വാസം വർധിപ്പിക്കാനും കൂടുതൽ വനിതകളെ ബിസിനസ് രംഗത്തേക്ക് കൊണ്ടുവരുന്നതിനുമായാണ് ആദരം എന്ന് വെൽഫെയർ കേരളാ കുവൈത്ത് വനിതാ വിഭാഗം കൺവീനർ ഐഷ ഫൈസൽ അറിയിച്ചു.

വിവരങ്ങൾക്ക്: 55449165, 55090938, 97649639

റിപ്പോർട്ട്: സലിം കോട്ടയിൽ