കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
Thursday, October 10, 2019 8:59 PM IST
കുവൈത്ത്‌ സിറ്റി : മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. ഇടുക്കി മൂലമറ്റം വെള്ളംകുന്നേല്‍ വീട്ടില്‍ പരേതനായ ജോസഫ് തോമസിന്‍റേയും ഫിലോമിനയുടെയും മകന്‍ അനില്‍ ജോസഫ് (37) ആണ് നിര്യാതനായത്.

ബുധനാഴ്ച താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്‍റ് ആയിരുന്നു.

ഭാര്യ: സീന സബാ ആശുപത്രിയിലെ നഴ്‌സാണ്. ഇവർക്ക് മൂന്നു കുട്ടികളുണ്ട്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ കെ.കെ.എം.എയുടെ മാഗ്‌നെറ്റ് ടീം ചെയ്തു വരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ