പി.യു. ചിത്രയ്ക്ക് ഖത്തർ സംസ്കൃതി സ്വീകരണം നൽകി
Saturday, October 12, 2019 4:06 PM IST
ദോഹ: പ്രശസ്ത ഇന്ത്യൻ അത്‌ലറ്റ് പി.യു. ചിത്രയ്ക്ക് ഖത്തർ സംസ്കൃതി സ്വീകരണം നൽകി. ലോക അത്‌ലറ്റിക്‌സിൽ പങ്കെടുക്കാൻ ദോഹയിൽ എത്തിയതായിരുന്നു ചിത്ര.

സ്കിൽസ് ഡവലപ്മെന്‍റ് സെന്‍റിൽ നടന്ന ചടങ്ങിൽ സംസ്കൃതി വൈസ് പ്രസിഡന്‍റ് ഒ.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷംസീർ അരിക്കുളം സ്വാഗതവും വൈസ് പ്രസിഡന്‍റ് ഒമർ ബാനിഷ് നന്ദിയും പറഞ്ഞു.