ദുബായിൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പാ​ക് യു​വാ​വി​നു വി​ചാ​ര​ണ
Saturday, October 12, 2019 4:44 PM IST
ദു​ബാ​യ്: ദു​ബാ​യി​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ പാ​ക്കി​സ്ഥാ​ൻ യു​വാ​വി​ന്‍റെ വി​ചാ​ര​ണ ദു​ബാ​യ് കോ​ട​തി​യി​ൽ ആ​രം​ഭി​ച്ചു. ഈ ​മാ​സം 24-ന് ​വി​ധി പ​റ​യു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന അ​ൽ ബാ​ർ​ഷ​യി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ വെ​ള്ളം ഡെ​ലി​വ​റി ചെ​യ്യാ​ൻ പോ​യ​പ്പോ​ഴാ​ണു യു​വാ​വ് പീ​ഡ​ന​ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണു പ​രാ​തി. ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​യി​രു​ന്നു സം​ഭ​വം. യു​വാ​വ് കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു. വെ​ള്ളം എ​ടു​ത്തു ന​ൽ​കി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യി​ൽ ക​യ​റി​പ്പി​ടി​ച്ച യു​വാ​വ് ചും​ബി​ക്കാ​ൻ ശ്ര​മി​ച്ചു. പെ​ണ്‍​കു​ട്ടി ഒ​ച്ച​വച്ചതോടെ
പെൺകുട്ടിയുടെ മാതാപിതാക്കൾ വെ​ള്ള​ത്തി​ന്‍റെ പ​ണം ത​നി​ക്കു ന​ൽ​കാ​നു​ണ്ടെ​ന്നും ചും​ബ​നം ത​ന്നാ​ൽ പ​ണം ഇ​ള​വു ചെ​യ്തു ത​രാ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. എ​ന്നി​ട്ടും പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ഇ​യാ​ൾ സ്ഥ​ലം​വി​ട്ടു. തുടർന്നു പെ​ണ്‍​കു​ട്ടി വിവരം അ​മ്മ​യെ അറിയിച്ചതോടെയാണ് സംഭവം പുറത്താകുന്നത്.

ഇ​വ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി​യെ ചും​ബി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ഇ​യാ​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.