ദമാമിൽ "ഗ്ലോബൽ ഹാൻഡ്‌ വാഷിംഗ് ഡേ' ആചരിച്ചു
Wednesday, October 16, 2019 9:22 PM IST
ദമാം: കര ശുചിത്വത്തിന്‍റെ പ്രാധാന്യത്തെ എടുത്തുകാണിക്കുവാൻ ലോകമെമ്പാടും ആഘോഷിക്കുന്ന "ഗ്ലോബൽ ഹാൻഡ്‌ വാഷിംഗ് ഡേ' , കിംസ് ജുബൈലും പാക്കിസ്ഥാൻ ഇന്‍റർനാഷണൽ സ്കൂളും ചേർന്ന് ആചരിച്ചു.

പരിപാടി ഉദ്ഘാടനം ചെയ്ത കിംസ് അഡ്മിനിസ്ട്രേറ്റർ സാദിഖ് അലി കുട്ടികളിൽ കര ശുചിത്വത്തിന്‍റെ ആവശ്യകതയെ കുറിച്ച് പരാമർശിച്ചു. തുടർന്നു കരങ്ങൾ ശുചിയായി കഴുകുന്ന രീതികൾ കിംസ്‌ലെ ശിശുരോഗ വിദഗ്ധ ഡോ. സാദിയ സുൽത്താൻ കുരുന്നുകളുമായി പങ്കുവച്ചു. സാമൂഹിക പ്രതിബദ്ധതയിലൂന്നിയുള്ള ഇത്തരം സത്പ്രവർത്തനങ്ങൾക്ക് സ്കൂൾ അധികൃതർ നന്ദി പറഞ്ഞു.


കിംസ് മാർക്കറ്റിംഗ് മാനേജർ മുഹമ്മദ് അനസ്‌ , സജീർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

റിപ്പോർട്ട്:അനിൽ കുറിച്ചിമുട്ടം