"പ്രഭാഷകര്‍ക്കേ സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയൂ'
Saturday, October 19, 2019 3:18 PM IST
ദോഹ: മികച്ച പ്രഭാഷകര്‍ക്കേ സമൂഹത്തില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയൂ എന്നും ലോകം കണ്ട മികച്ച നയതന്ത്രജ്ഞരും രാഷ്ട്രനേതാക്കളും നല്ല വാഗ്മികളായിരുന്നുവെന്നും അവര്‍ക്കെ സമൂഹത്തെ പരിവര്‍ത്തിപ്പിക്കാനാവൂവെന്നും ഐസിസി പ്രസിഡന്‍റ് എ.പി മണികണ്ഠന്‍ പറഞ്ഞു. റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച മാസാന്ത മീറ്റ് അപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്‍റ് റഫീഖ് മേലേപുറത്ത് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി അലി ഹസന്‍ തച്ചറക്കല്‍ സ്വാഗതവും റഈസ് വടകര നന്ദിയും പറഞ്ഞു.