ഐസിഎഫ് ബവാദി സെക്ടറിന് പുതിയ നേതൃത്വം
Saturday, October 19, 2019 3:38 PM IST
ജിദ്ദ: കേരള മുസ് ലിം ജമാഅത്തിന്‍റെ പ്രവാസി ഘടകമായ ഐസിഎഫ് സൗദി നാഷണലിലെ ജിദ്ദ സെൻട്രലിനു കീഴിലായി പ്രവർത്തിക്കുന്ന ഐസിഎഫ് ബവാദി സെക്ടറിന് പുതിയ കമ്മിറ്റി രൂപീകൃതമായി.

പുതിയ ഭാരവാഹികളായി ഷരീഫ് സഖാഫി ചുങ്കത്തറ (പ്രസിഡന്‍റ്), അബ്ദുൽ ജലീൽ മാതിരപ്പിള്ളി (ജനറൽ സെക്രട്ടറി), മൊയ്‌തീൻ കോയ മൂന്നിയൂർ (ഫിനാൻസ് സെക്രട്ടറി), ഷാഫി ഹാജി കുറ്റിപ്പാല (ഓർഗനൈസേഷൻ പ്രസിഡന്‍റ്), അലി തീരൂർ (ഓർഗനൈസേഷൻ സെക്രട്ടറി), സൈഫുദ്ദീൻ മദനി ചുങ്കത്തറ (ദഅവാ പ്രസിഡന്‍റ്), മജീദ് കക്കോവ് (ദഅവാ സെക്രട്ടറി), ഇബ്രാഹീം ലത്വീഫി (വെൽഫെയർ പ്രസിഡന്‍റ്), മുഹമ്മദ് റാഫി വാഴയൂർ (വെൽഫെയർ സെക്രട്ടറി), മൊയ്തീൻ കുട്ടി ഒളമതിൽ (പബ്ലിക്കേഷൻ പ്രസിഡന്‍റ്), ഹാരിസ് മഞ്ചേരി (പബ്ലിക്കേഷൻ സെക്രട്ടറി), സെൻട്രൽ കൗൺസിൽ അംഗങ്ങളായി സയിദ്‌ സൈനുൽ ആബിദീൻ തങ്ങൾ, ബഷീർ ഹാജി നീരോൽപാലം, അബ്ദുള്ള ഹാജി മട്ടന്നൂർ, മുഹമ്മദലി പെരുവച്ചോല, നൗഫൽ മട്ടന്നൂർ, നസീറുദ്ദീൻ സഖാഫി കൊടുവള്ളി, സൈദലവി മുസ് ലിയാർ, അബ്ദുൽ കരീം വളപുരം, ബഷീർ ഒഴുകൂർ, അഷ്‌റഫ് എടക്കര, ഹനീഫ പറമ്പിൽപീടിക, യാസിർ എടക്കര എന്നിവരെ തെരഞ്ഞെടുത്തു.

ഷരീഫ് സഖാഫി ചുങ്കത്തറയുടെ അധ്യക്ഷതയിൽ നടന്ന യോഗം അബ്ദുള്ള ഹാജി മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. മൊയ്‌തീൻ കോയ മൂന്നിയൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ബഷീർ പറവൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സൈദ് കൂമണ്ണ, സൈനുൽ ആബിദീൻ തങ്ങൾ ബവാദി, ബഷീർ ഹാജി നീരോൽപാലം തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ ജലീൽ മാതിരപ്പിള്ളി നന്ദി പറഞ്ഞു.