ജേഴ്‌സി പ്രകാശനം ചെയ്തു
Saturday, October 19, 2019 4:33 PM IST
ദുബായ്: യുഎ ഇയിലെ ഫുട്ബോൾ താരങ്ങളുടെ ഇടയിൽ ഏറെ ശ്രദ്ധ നേടി മുന്നേറുന്ന
ടീം ഗസാലിയുടെ കാസർഗോഡ് മുനിസിപ്പൽ സോൺ സോക്കർ ടൂർണമെന്‍റിനുള്ള ജേഴ്‌സി പ്രമുഖ വ്യവസായി മജീദ് കോളിയാട് ഫുട്ബോൾ താരവും മുൻ നാഷണൽ സ്കൂൾ പ്ലെയറുമായ എം എസ് ബഷീറിന് നൽകി പ്രകാശനം ചെയ്തു.

ദുബായ് അൽ ബുസ്താൻ സ്റ്റേഡിയത്തിൽ ഒക്ടോബർ 25നു നടക്കുന്ന കാസർഗോഡ് മുനിസിപ്പൽ സോൺ സോക്കർ ടൂർണമെന്‍റിൽ കാസർഗോഡ് മുൻസിപ്പൽ പരിധിയിലെ പ്രമുഖ ടീമുകളാണ് പങ്കെടുക്കുന്നത്. റഹ്മത്ത് സോജി, ഷിഫാസ് പട്ടേൽ, എം.എസ്. ഫാറൂഖ് ,സാക്കിർ കോളിയാട്,ആസാദ് സാഹിബ്,അസ്‌ലം, ജാഫർ,പവൻ,സിദ്ദീഖ്, അമീർ, റൗഫ്, ഷമീം, ഖലീൽ സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു.