കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗിന് വര്‍ണാഭമായ തുടക്കം
Monday, October 21, 2019 9:32 PM IST
മിശ്രിഫ്, കുവൈത്ത് : പഴയകാല ഫുട്ബോള്‍ താരങ്ങള്‍ അണിനിരന്ന കേഫാക് യൂണിമണി മാസ്റ്റേര്‍സ് ലീഗിന് ആവേശജ്വലമായ തുടക്കം. യംഗ് ഷൂട്ടേര്‍സും സില്‍വര്‍ സ്റ്റാറും തമ്മില്‍ നടന്ന ആദ്യ മല്‍സരം സമനിലയില്‍ പിരിഞ്ഞു. യംഗ് ഷൂട്ടേർസിന്‍റെ മുഹമ്മദ് ആദ്യ ഗോൾ വലയിലാക്കിയപ്പോൾ സെൽഫ് ഗോളിലൂടെ സില്‍വര്‍ സ്റ്റാര്‍ എഫ് സി സമനില നേടുകയായിരുന്നു. മാന്‍ ഓഫ് ദി മാച്ചായി യംഗ് ഷൂട്ടേര്‍സിന്‍റെ ഹാറൂണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

മാക് കുവൈത്തും ടിഎസ്എഫ്.സിയും തമ്മില്‍ നടന്ന രണ്ടാം മല്‍സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് മാക് കുവൈത്ത് വിജയിച്ചു. മാക് താരം മന്‍സൂര്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

സോക്കര്‍ കേരളയും റൌദയും തമ്മില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സോക്കര്‍ കേരള റൗദയെ പരാജയപ്പെടുത്തി. സോക്കർ കേരളയ്ക്കുവേണ്ടി അൻവർ വിജയ ഗോൾ നേടി .കളിയിലെ താരമായി സോക്കർ കേരളയുടെ ബൈജു തിരഞ്ഞെടുക്കപ്പെട്ടു.

ചാലഞ്ചേസും ഫഹാഹീല്‍ ബ്രദേര്‍സും തമ്മില്‍ നടന്ന ആവേശകരമായ മല്‍സരം ഓരോ ഗോള്‍ വീതമടിച്ചു സമനിലയില്‍ അവസാനിച്ചു കേരള ചലഞ്ചേഴ്സിനുവേണ്ടി ജിനു കുര്യനും ഫഹാഹീൽ ബ്രദേഴ്സിനുവേണ്ടി ഷൗക്കത്തും ഗോൾ നേടി . കളിയിലെ താരമായി കേരളാ ചലഞ്ചേഴ്സിന്റെ റഷീദിനെ തിരഞ്ഞെടുത്തു .

തുടര്‍ന്നു നടന്ന മല്‍സരത്തില്‍ ചാപ്യന്‍സ് എഫ്സിയും ബ്രദേര്‍സ് കേരളയും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു. ചാമ്പ്യൻസ് എഫ്സി ക്ക്‌ വേണ്ടി ജിജുവും ബ്രദേർസ് കേരളക്കുവേണ്ടി ഇക്ബാലും ഗോളുകൾ നേടി. മാൻ ഓഫ് ദി മാച്ചായി ബ്രദേർസ് കേരളയുടെ ഇക്ബാലിനെ തിരഞ്ഞെടുത്തു.

ബിഗ് ബോയ്സും സ്പാര്‍ക്സ് എഫ്സിയും തമ്മില്‍ നടന്ന മല്‍സരത്തില്‍ പൊരുതിക്കളിച്ച സ്പാര്‍ക്സ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളിന് ബിഗ് ബോയ്സ് പരാജായപ്പെടുത്തി. രണ്ടു ഗോളും സിറാജിന്‍റെ ബൂട്ടിൽ നിന്നായിരുന്നു. കളിയിലെ താരമായി ബിഗ് ബോയ്സ് താരം സിറാജിനെ തിരഞ്ഞടുത്തു.

അല്‍ ശബാബും സിയാസ്കോ കുവൈത്തൂം എതിരിട്ട മറ്റൊരു മല്‍സരത്തില്‍ അല്‍ ശബാബ് ഒന്നിനെതിരെ രണ്ടു ഗോളിന് വിജയിച്ചു. അല്‍ ശബാബിന് വേണ്ടി ഉമ്മറും ആമിറും ഗോൾ നേടിയപ്പോൾ സിയസ്കോയുടെ ആശ്വാസ ഗോൾ നദീമിന്റെ വകയായിരുന്നു. അൽ ശബാബ് എഫ് സിയുടെ ബിജു മാത്യൂ മാന്‍ ഓഫ് ദി മാച്ചായി.

അവസാന മല്‍സരത്തില്‍ ഷാഫി നേടിയ ഒരു ഗോളിന് സിഎഫ്സി സല്‍മിയ കുവൈത്ത് കേരള സ്റ്റാറിനെ പരാജയപ്പെടുത്തി .മാന്‍ ഓഫ് ദി മാച്ചായി സിഎഫ്സിയിലെ വിപിനെ തിരഞ്ഞെടുത്തു

റിപ്പോർട്ട്: സലിം കോട്ടയിൽ