രക്തദാന സംഗമം നവംബര്‍ 27 ന്
Wednesday, November 6, 2019 7:32 PM IST
ദുബായ്: യുഎഇ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗാമായി ദുബായ് നൈഫ് പോലീസുമായി സഹകരിച്ച് ദുബായ് കെഎംസിസി നടത്തുന്ന രക്തദാന സംഗമം നവംബര്‍ 27 ന് (ബുധൻ) നടക്കും. ദേര നൈഫ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് വൈകുനേരം നാലിനാണ് പരിപാടി.

യുഎഇ ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ആൻഡ് റിസര്‍ച്ച് സെന്‍ററുമായി സഹകരിച്ച് “രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ” എന്ന കാന്പയിനിൽ മുഴുവന്‍ മനുഷ്യ സേനഹികളും പങ്കെടുക്കണമെന്ന്‍ ഹെല്‍ത്ത് വിംഗ് ചെയര്‍മാന്‍ ഹസന്‍ ചാലില്‍, ജനറൽ കണ്‍വീനര്‍ സി.എച്ച്‌ നൂറുദ്ദീന്‍ എന്നിവര്‍ അറിയിച്ചു.

മുന്‍കൂട്ടി പേര് രജിസ്ട്രഷന്‍ ചെയ്യാന്‍ ദുബായ് കെഎംസിസി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04 2727773

റിപ്പോർട്ട്: നിഹ് മത്തുള്ള തൈയിൽ