സർഗധാര ഉദ്ഘാടനം; ഡോ. എം.കെ മുനീർ എംഎല്‍എ പങ്കെടുക്കും
Wednesday, November 6, 2019 7:50 PM IST
ദുബായ്: കെഎംസിസി സർഗധാര പ്രവർത്തനോദ്ഘാടനവും ലൈബ്രറി പുസ്തക സമാഹരണ ആരംഭവും നവംബർ 8 ന് (വെള്ളി) രാവിലെ 8 ന് കെഎംസിസി അൽ ബറാഹ ആസ്ഥാനത്തു നടക്കും.

ഡോ.എം.കെ മുനീർ എംഎൽഎ, ഷംസുദീൻ ബിൻ മുഹിയുദ്ദീൻ സാബീൽ, പ്രമുഖ സാഹിത്യകാരന്മാർ മാധ്യമ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കും. കെഎംസിസി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര വിവിധ ജില്ലാ മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും. കല-സാഹിത്യ രംഗത്ത് പ്രവർത്തി ക്കുന്നവരെ പരിപാടിയിൽ ആദരിക്കും.

മൂന്നു വർഷത്തെ പ്രവർത്തന രൂപരേഖയുമായി തുടക്കം കുറിക്കുന്ന സർഗധാര കല സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്‌ പ്രോത്സാഹനം നൽകുന്ന പരിപാടികളും പരിശീലന കളരികളുമായി മുന്നോട്ടു പോകുമെന്നും ചെയര്‍മാന്‍ അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ജനറൽ കൺവീനർ നജീബ് തച്ചംപൊയിൽ എന്നിവര്‍ അറിയിച്ചു.

സർഗധാര സ്ഥാപിക്കുന്ന ലൈബ്രറിയിൽ മുഴുവൻ മലയാളം പുസ്തകങ്ങളൂം ലഭ്യമാക്കുവാനും യുഎഇയിലെ മലയാള പുസ്തകങ്ങളുടെ വലിയ ലൈബ്രറിയാക്കി മാറ്റുവാനുള്ള ശ്രമമാണെന്നും ലൈബ്രറി ജനറൽ കൺവീനർ ഇ.ആർ അലിമാസ്റ്റർ അറിയിച്ചു.