ഷാർജ ബുക്ക് ഫെസ്റ്റിൽ "മായമ്മ' പ്രകാശനം ചെയ്തു
Thursday, November 7, 2019 5:40 PM IST
ഷാർജ : സ്വതന്ത്ര പത്രപ്രവർത്തകനും പരിസ്ഥിതി പ്രവർത്തകനുമായ മധു തൃപ്പെരുന്തുറയുടെ കഥാസമാഹാരം 'മായമ്മ' ഷാർജ അന്താ രാഷ്ട്ര പുസ്തക മേളയിലെ റൈറ്റേർസ് ഫോറത്തിൽ പ്രകാശനം ചെയ്തു.

വയലാർ അവാർഡ് ജേതാവ് കെ.വി. മോഹൻ കുമാർ ഐഎഎസ് പ്രമുഖ ചലച്ചിത്രനിർമാതാവും എലൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനിസ് മാനേജിംഗ് ഡയറക്ടറുമായ ആർ. ഹരികുമാറിന് പുസ്തകം നൽകി പ്രകാശന കർമം നിർവഹിച്ചു. നിരൂപകനും ഭാഷാഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ ഡോ. പി.കെ. പോക്കർ പുസ്തകപരിചയം നടത്തി.

മച്ചിങ്ങൽ രാധാകൃഷ്ണൻ, ബി. ശശി‌കുമാർ, ഡോ. കെ. കൃഷ്ണദാസ് ,രാജേഷ് ഉണ്ണിത്താൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു എഴുത്തുവഴികളെക്കുറിച്ച് കഥാകൃത്ത്‌ സംസാരിച്ചു.