കേന്ദ്ര സർക്കാരിന്‍റെ ഏകപക്ഷീയ നിയമ നിർമാണങ്ങളിൽ ദളിത് മത ന്യൂന പക്ഷങ്ങൾക്ക് ആശങ്ക
Saturday, November 9, 2019 9:30 PM IST
ജിദ്ദ : സംഘ് പരിവാർ ശക്തികളുടെ അജണ്ടകൾക്കനുസരിച്ചു പാർലിമെന്‍റിൽ വിശദമായ പഠനങ്ങൾക്കോ ചർച്ചകൾക്കോ അവസരം നൽകാതെ നടക്കുന്ന നിയമ നിർമാണങ്ങൾ രാജ്യത്തിന്‍റെ മതേതര ജനാധിപത്യ നീതിന്യായ വ്യവസ്ഥകളെ ചോദ്യം ചെയ്യപ്പെടുന്നുവെന്ന് സംസ്ഥാന മുസ് ലിം ലീഗ് സെക്രട്ടറി കെ.പി.എ മജീദ് .ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടക്കുന്ന പാഠശാലയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .

ആസാമിലെ പൗരത്വ പ്രശ്നങ്ങളിലും മുത്വലാഖ്‌ വിഷയത്തിലും, കാഷ്മീർ വിഷയത്തിലുമെല്ലാം കേന്ദ്ര സർക്കാർ എടുത്ത ഏകപക്ഷീയ തീരുമാനങ്ങൾ രാജ്യത്തെ ന്യൂനപക്ഷ ദളിതെ വിഭാഗങ്ങളെ ആശങ്കയിലാക്കുന്നു. മഹാത്മാ ഗാന്ധി ഉൾപ്പെടെ മതേതര ജനാതിപത്യ മൂല്യങ്ങൾ ഉയർത്തിപിടിച്ചു രാഷ്ട്രത്തിന് വലിയ സംഭാവന നൽകിയ മുൻകാല രാഷ്ട്ര നേതാക്കളെയും രാജ്യത്തിന്‍റെ ചരിത്രത്തെയും ബഹുസ്വരതെയും തള്ളിപ്പറഞ്ഞും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനുള്ള ബിജെപി സർക്കാരിനെതിരിൽ രാജ്യത്തെ ജനാതിപത്യ പ്രസ്ഥാനങ്ങളോട് ഒരുമിച്ചു നിന്ന് രാഷ്ട്രീയ മുന്നേറ്റം നടത്തുന്നതിന് ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ ഫാത്തിമ തഹ്‌ലിയ പറഞ്ഞു . ശ്വേതാ ഭട്ട് , നജീബിന്‍റെ ഉമ്മ, പശുവിന്‍റെ പേരിലും, ജയ്‌ശ്രീറാം വിളിക്കാത്തതിന്റെ പേരിലും സംഘ് പരിവാർ കൊന്നു തള്ളിയ പാവം മനുഷ്യരുടെ കുടുംബങ്ങൾ കണ്ണുനീരിന് വിലകല്പിക്കാത്ത സംഘ് സർക്കാർ സ്ത്രീകളുടെയും ന്യൂനപക്ഷങ്ങളുടെയും സംരക്ഷകരാണെന്ന് പറയുന്ന കാപട്യം തിരിച്ചറിയണമെങ്കിൽ നമ്മുടെ സ്ത്രീകൾക്ക് രാഷ്ട്രീയ അവബോധം ഉണ്ടാവേണ്ടത് നിർബന്ധമാണെന്നും അവർക്ക് കെഎംസിസി നടത്തുന്ന പാഠശാലകളിൽ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും അവർ അഭിപ്രായപ്പെട്ടു.

പ്രസിഡന്‍റ് പാളയാട്ട് അഹമ്മദ് സാഹിബ് അധ്യക്ഷത വഹിച്ച യോഗത്തിൽ മഹാരാഷ്ട്ര മുസ് ലിം ലീഗ് സെക്രട്ടറി സി.എച്ച് .അബ്ദുൽ റഹ്‌മാൻ സാഹിബ് , നാഷണൽ പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി , സെക്രട്ടറി ഖാദർ ചെങ്കള , ഡോ . ഇസ്മായിൽ മരുതേരി , എസ് .എൽ . പി മുഹമ്മദ് കുഞ്ഞി മുസ്തഫ വാക്കാലൂർ തുടങ്ങിയവർ പ്രസംഗിച്ചു . ജിദ്ദ കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപെട്ട രണ്ടു പേരുടെയും മറ്റു 16 പേരുടെ വിവിധ രോഗങ്ങൾക്കുള്ള ചികിത്സാ സഹായവും ചടങ്ങിൽ ബന്ധപ്പെട്ട കമ്മിറ്റികൾ കെ.പി.എ മജീദ് സാഹിബിൽ നിന്നും ഏറ്റു വാങ്ങി. നിസാം മമ്പാട് , വി.പി. മുസ്തഫ , റസാഖ് മാസ്റ്റർ , ലത്തീഫ് മുസ്ലിയാരങ്ങാടി , ഇസ്മായിൽ മുണ്ടക്കുളം , ഇസ്‌ഹാഖ്‌ പൂണ്ടോളി , നാസർ മച്ചിങ്ങൽ , ശിഹാബ് താമരക്കുളം, എ.കെ. ബാവ നേതൃത്വം നൽകി . സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതവും അസീസ് കോട്ടോപാടം നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ