ഫോ​ക്ക​സ് ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു
Monday, November 11, 2019 10:12 PM IST
കു​വൈ​ത്ത്: എ​ൻ​ജി​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തെ പു​തി​യ സോ​ഫ്റ്റ് വെ​യ​റാ​യ ’’റി​വി​റ്റ് ’’ ( BlM ) ന്‍റെ എ​ട്ട് ആ​ഴ്ച നീ​ണ്ടു​നി​ന്ന ശി​ൽ​പ​ശാ​ല ഫോ​ക്ക​സ് കു​വൈ​റ്റ് അം​ഗ​ങ്ങ​ളു​ടെ തൊ​ഴി​പ​ര​മാ​യ പ​രി​ജ്ഞാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഫോ​ക്ക​സ് ട്രെ​യി​നിം​ഗ് കോ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കു​മാ​ർ, ടീം. ​അം​ഗ​ങ്ങ​ളാ​യ സൗ​ജേ​ഷ്, പ്ര​സ​ന്ന​കു​മാ​ർ, പ്ര​ശോ​ഭ​ബ് ഫി​ലി​പ്പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു . ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് സി.​ആ​ർ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ജോ​സ​ഫ് എം.​ടി. ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി ലൂ​ക്കോ​സ്, ഡാ​നി​യേ​ൽ തോ​മ​സ്, മു​ഹ​മ്മ​ദ് റ​ഷീ​ദ്, ഷി​ബു സാ​മു​വ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍