വി​ദ്യാ​ർ​ഥി​ക​ൾ ചൂ​ഷ​ക​രു​ടെ ഉ​പ​ക​ര​ണമാ​ക​രു​ത്: ഫാ​ത്തി​മ ത​ഹ്ലി​യ
Thursday, November 14, 2019 11:13 PM IST
റി​യാ​ദ് : ചൂ​ഷ​ണ​ങ്ങ​ളു​ടെ ന​വ​ലോ​ക ക്ര​മ​ത്തി​ൽ കാ​ര്യ​ബോ​ധ​മു​ള്ള​വ​രാ​യി ഉ​ണ​രാ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹം സ​ന്ന​ദ്ധ​മാ​വ​ണ​മെ​ന്ന് പ്ര​ശ​സ്ത ഫാ​മി​ലി വ​ക്കീ​ലും എം​എ​സ്എ​ഫ് ദേ​ശീ​യ ഉ​പാ​ദ്ധ്യാ​ക്ഷ​യു​മാ​യ ഫാ​ത്തി​മ ത​ഹ്ലി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ​യ​ത്തെ പാ​ഴാ​ക്കാ​തെ ബു​ദ്ധി​പ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​നും ജീ​വി​ത​ത്തെ ന·​ക​ൾ കൊ​ണ്ട് സ​ന്പ​ന്ന​മാ​ക്കാ​നും സാ​ധി​ച്ചാ​ൽ ശോ​ഭ​ന​മാ​യ ഭാ​വി​യു​ണ്ടാ​കു​മെ​ന്ന് റി​യാ​ദ് സ​ല​ഫി മ​ദ്റ​സ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​വ​ർ പ​റ​ഞ്ഞു .

ഉൗ​ർ​ജ്ജ​വും സ​മ​യ​വും അ​പ​ഹ​രി​ക്കു​ന്ന ഉ​പ​കാ​ര​മി​ല്ലാ​ത്ത വി​നോ​ദ​ങ്ങ​ളാ​ണ് സ​ർ​ഗ്ഗ​ശേ​ഷി​യെ​യും ബു​ദ്ധി​കൂ​ർ​മ​ത​യെ​യും മു​ര​ടി​പ്പി​ക്കു​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​ക​വെ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി .

ച​ട​ങ്ങി​ൽ ഹ​സീ​ന കോ​ട്ട​ക്ക​ൽ സ്വാ​ഗ​ത​വും താ​ജ്ജു​നീ​സ ടീ​ച്ച​ർ ന​ന്ദി​യും പ​റ​ഞ്ഞു . ജ​സീ​ന സു​ൽ​ഫി​ക്ക​ർ , റു​ഖ്സാ​ന വ​ഹാ​ബ്, റ​ജീ​ന സി​പി, റം​ല​ത്ത്, ന​ബീ​ല റി​സ, റ​ജീ​ന സി​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി .

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ