ഇസ്സുദ്ദീൻ സഖാഫി ഉസ്താദിനെ ആദരിച്ചു
Saturday, November 16, 2019 3:51 PM IST
മനാമ: ഐസിഎഫിന്‍റെ മീലാദ്‌ കാന്പയിൻ പരിപാടികളിൽ സംബന്ധിക്കാൻ ബഹറിനിലെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ദീൻ സഖാഫി അൽ കാമിലി ഉസ്താദിനെ ഐസിഎഫ് റിഫ സെൻട്രൽ കമ്മിറ്റി ആദരിച്ചു.

റിഫ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച മദ്ഹുറസൂൽ സമ്മേളനത്തിൽ ആദരവ്‌ നൽകിയത്‌. റഫീഖ്‌ ലത്തീഫി വരവൂർ, ഷംസുദ്ദീൻ സുഹരി വയനാട്, അബ്ദുൽ ഗഫൂർ ആക്കോട്, സുൽഫിക്കർ അലി, എം.വി സിദ്ധീഖ്‌ ഹാജി, ഇർഷാദ്‌ ആറാട്ടുപുഴ, ഉമ്മർ ഹാജി പെരുമ്പടപ്പ്‌ തുടങ്ങിയവർ സംബന്ധിച്ചു.