മസ്‌ക്കറ്റിൽ ഫാ. വര്‍ഗീസ് താഴത്തെക്കുടിക്കു യാത്രയയപ്പു നൽകി
Saturday, November 16, 2019 7:28 PM IST
മസ്ക്കറ്റ് : ഒമാനിലെ സേവനങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങുന്ന സലാലയിലെ സെന്‍റ് ജോൺസ് യാക്കോബായ സുറിയാനി ഇടവക വികാരി ഫാ. വര്‍ഗീസ് താഴത്തെകുടിക്കു യാത്രയയപ്പു നൽകി .

സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ചടങ്ങിൽ വികാരി ഫാ. ഷിജോ ടി. സ്കറിയ, സെക്രട്ടറി സാം ജോൺ എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ ഉപഹാരങ്ങള്‍ വൈസ് പ്രസിഡന്‍റ് കെ.കെ.തോമസ് , ട്രസ്റ്റി അനിൽ പോൾ, . വി.ടി. മാത്യു, ജോൺസൻ കെ. വറുഗീസ് , മിനി ബിജുമോൻ എന്നിവര്‍ ചേർന്നു സമ്മാനിച്ചു. വിശുദ്ധ കുർബാനയിൽ ഫാ. വര്‍ഗീസ് താഴത്തെക്കുടി മുഖ്യകാർമികത്വം വഹിച്ചു.

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം