നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് വാർഷികം
Monday, November 18, 2019 7:29 PM IST
കുവൈത്ത് സിറ്റി: ഫർവാനിയ നഴ്സസ് അസോസിയേഷൻ - നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ് മൂന്നാമത് വാർഷികം അംഗങ്ങളുടെ കുടുംബസംഗമത്തോടെ ആഘോഷിച്ചു.

നവംബർ 14ന് അബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടി ഫർവാനിയ നഴ്സിംഗ് ഡയറക്ടർ മെട്രൺ അയിദ അൽ മുത്തേരി ഉദ്ഘാടനം ചെയ്തു. വിവിധ ഡിപ്പാർട്ടമെന്‍റ് മെട്രൻമാർ, ഹെഡ് നഴ്സുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്നു അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. സൗമ്യ എബ്രഹാം, പ്രഭ, അബ്ദുൽ സത്താർ, നിബു പാപ്പച്ചൻ, സിജുമോൻ തോമസ്, സിറിൽ സോണി, ബിന്ദു തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ