ഒമാനില്‍ 332 തടവുകാരെ മോചിപ്പിച്ചു
Tuesday, November 19, 2019 12:33 PM IST
മസ്‌കറ്റ്: ഒമാന്റെ നാല്‍പത്തി ഒമ്പതാമഹഴ ദേശീയ ദിനത്തോടനുബന്ധിച്ച് 142 വിദേശ തടവുകാര്‍ ഉള്‍പ്പെടെ 332 പേരെ മോചിപ്പിച്ചു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സായിദ് ആണു ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

എല്ലാ വര്‍ഷവും ദേശീയ ദിനത്തോടനുബന്ധിച്ചും, റംസാന്‍ കാലത്തും ഒമാനില്‍ നല്ല നടപ്പുകാരായ തടവുകാര്‍ക്ക് ഇത്തരത്തില്‍ ആനുകൂല്യങ്ങല്‍ ലഭിക്കാറുണ്ട്.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം