ജെസിസി സാൽമിയ യൂണിറ്റിന് പുതിയ നേതൃത്വം
Tuesday, November 19, 2019 8:15 PM IST
കുവൈത്ത്: ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി) കുവൈറ്റിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി യുണിറ്റ് തലത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

നവംബർ 15ന് സാൽമിയയിൽ നടന്ന തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി റഷീദ് കണ്ണവം (പ്രസിഡന്‍റ്), ഷംഷീർ മുള്ളാളി (ജനറൽ സെക്രട്ടറി), ആന്‍റണി വർഗീസ് അങ്കമാലി (ട്രഷറർ), സനോജ്, ഫൈസൽ (വൈസ്പ്രസിഡന്‍റുമാർ), അബ്ദുൽ ഷുക്കൂർ, ഷൈജു (സെക്രട്ടറിമാർ), പോൾസൺ ചാലക്കുടി (യൂണിറ്റ് കോഓർഡിനേറ്റർ) എന്നിവരേയും വനിതാ വിഭാഗം പ്രസിഡന്‍റായി സ്വീറ്റിമോൾ ആന്‍റണി, സെക്രട്ടറിയായി റിൻസി പ്രദീപ് എന്നിവരെ പുതിയ ഭാരവാഹികളായും അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

ഫൈസൽ തിരൂരിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സമീർ കൊണ്ടോട്ടി നേതൃത്വം നൽകി.

ഫഹാഹീൽ യൂണിറ്റ് തെരെഞ്ഞെടുപ്പ് നവംബർ 21-നു നടക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ