തീ​യേ​റ്റ​ർ ഗ്രൂ​പ്പ് മ​സ​ക്ക​റ്റി​ന്‍റെ അ​ഞ്ചാ​മ​ത് നാ​ട​കം " ​എ​ന്‍റെ മ​ക​നാ​ണ് ശ​രി​'
Wednesday, December 11, 2019 11:13 PM IST
മ​സ്ക​റ്റ്: മ​സ്ക​റ്റി​ലെ നാ​ട​ക പ്രേ​മി​ക​ളെ വീ​ണ്ടും ആ​വേ​ശം കൊ​ള്ളി​ച്ചു തീ​യേ​റ്റ​ർ ഗ്രൂ​പ്പ് മ​സ​ക്ക​റ്റി​ന്‍റെ അ​ഞ്ചാ​മ​ത് ക​ലോ​പ​ഹാ​രം...​"എ​ന്‍റെ മ​ക​നാ​ണ് ശ​രി​' വെള്ളിയാഴ്ച അരങ്ങിലെത്തും.

മു​ൻ കാ​ല​ങ്ങ​ളി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ കെ​പി​എ​സി​യു​ടെ വി​ശ്വ​വി​ഖ്യാ​ത​മാ​യ നാ​ട​ക​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ പെ​ടു​ന്ന ക​ട​ലാ​സു തോ​ണി, അ​ശ്വ​മേ​ധം, മു​ടി​യ​നാ​യ പു​ത്ര​ൻ, അ​സ്ഥ​മി​ക്കാ​ത്ത സൂ​ര്യ​ൻ എ​ന്നീ നാ​ട​ക​ങ്ങ​ൾ​ക്കു ശേ​ഷം തി​യേ​റ്റ​ർ ഗ്രു​പ്പ് മ​സ്ക​റ്റി​ന്‍റെ അ​ഞ്ചാ​മ​ത് നാ​ട​കം ന്ധ​എ​ന്‍റെ മ​ക​നാ​ണ് ശ​രി​ന്ധ ഡി​സം​ബ​ർ 13 വെ​ള്ളി​യാ​ഴ്ച്ച വൈ​കീ​ട്ട് 5.30 ന് ​റൂ​വി​യി​ലു​ള്ള അ​ൽ ഫ​ല​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

മ​സ്ക​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കൗ​ണ്‍​സി​ല​ർ. പി.​കെ. പ്ര​കാ​ശ്, കെ​പി​എ​സി സെ​ക്ര​ട്ട​റി അ​ഡ്വ. എ ​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.

അ​ര​ങ്ങി​ൽ എ​ത്തു​ന്പോ​ൾ ഒ​രു​പാ​ട് വെ​ല്ലു​വി​ളി​ക​ൾ ഉ​ള്ള നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു ഇ​രു​ത്തം വ​ന്ന സം​വി​ധാ​യ​ക​ന്‍റെ എ​ല്ലാ മേ·​യോ​ടും കൂ​ടി അ​ൻ​സാ​ർ മാ​ഷ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ ന​മ്മു​ടെ മു​ന്നി​ലേ​ക്കു തു​റ​ന്നു വി​ടു​ന്നു. പ്ര​വേ​ശ​നം തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് .98504787 , 99319097 , 96057566

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം