മ​ല​ബാ​ർ അ​ടു​ക്ക​ള ജു​ബൈ​ൽ ചാ​പ്റ്റ​ർ പാ​ച​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Thursday, December 12, 2019 9:41 PM IST
ജു​ബൈ​ൽ: ലോ​ക​ത്ത് പ​ല ഭാ​ഗ​ത്താ​യു​ള്ള മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ ജു​ബൈ​ൽ വി​ഭാ​ഗം ലു​ലു​വി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ൽ ന​ട​ന്ന പാ​ച​ക മ​ത്സ​രം വ്യ​ത്യ​സ്ത കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ പ​രി​പ​ടി​ക​ളും ന​ട​ന്നു. ജൂ​ബി ഹ​ബീ​ബ്, സു​ൽ​ഫ​ത്തു എ​ന്നീ മ​ല​ബാ​ർ അ​ടു​ക്ക​ള കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. സൗ​ച​ന്യ പ​രി​പാ​ടി​യു​ടെ അ​വ​താ​രി​ക​യാ​യി​രി​ന്നു.

ഗ​ൾ​ഫ് ഏ​ഷ്യ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും പ​രി​പാ​ടി​യി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ടു. കി​റീാ​ശ​ല​യു​ടെ സ​ലിം വ​ർ​ക്ക​ല, ഗ​ൾ​ഫ് ഏ​ഷ്യ​യു​ടെ നോ​ബി മാ​ത്യു എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. സ്കൈ ​ബീ​റ്റ് ദ​മ്മാം അ​വ​ത​രി​പ്പി​ച്ച ബാ​ൻ​ഡ് പ്രോ​ഗ്രാ​മും ന​ട​ന്നു. ഹാ​ൻ​സ് ജോ​സ​ഫ് കീ​ബോ​ർ​ഡും നി​ര​ഞ്ജ​ൻ ബീ​ൻ​സ് ഡ്രം​ഉം അ​വ​ത​രി​ച്ചു. 50 മ​ത്സ​രാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ത്ത പാ​ച​ക മ​ത്സ​ര​ത്തി​ൽ ഇ​ർ​ഫാ​ൻ മ​റി​യം ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ലോ​ബി​യ സ​റീ​ൻ ര​ണ്ടാം സ്ഥാ​ന​വും, ല​മീ​സ സ​ഫ്വാ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​ബാ​ർ അ​ടു​ക്ക​ള ക​മ്മി​റ്റി​ക​ൾ ന​ട​ത്തു​ന്ന പാ​ച​ക മ​ത്സ​ര​ത്തി​ന്‍റെ മെ​ഗാ ഫൈ​ന​ൽ ദു​ബാ​യി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.