പി. ​ശം​സു​ദ്ധീ​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Thursday, January 9, 2020 10:16 PM IST
ജി​ദ്ദ: മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ന്‍റും ഗ​ൾ​ഫ് മാ​ധ്യ​മം ബ്യു​റോ ചീഫുമായ പി. ​ശം​സു​ദ്ധീ​ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കേ​ര​ള സ്റ്റേ​റ്റ് ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റി​യാ​ദി​ലും പി​ന്നീ​ട് ജി​ദ്ദ​യി​ലു​മാ​യി​ട്ടു​ള്ള ഹൃ​സ്വ സ​മ​യ​ത്തെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് ത​ന്നെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും നി​റ​സാ​നി​ധ്യ​മാ​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് മൊ​റ​യൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഗ​നി, ഫ്ര​റ്റേ​ർ​ണി​റ്റി ഫോ​റം പ്ര​സി​ഡെ​ന്‍റ് മു​ഹ​മ്മ​ദ് സാ​ദി​ഖ് വ​ഴി​പ്പാ​റ, കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ് ഹ​നീ​ഫ ക​ടു​ങ്ങ​ല്ലൂ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​യി​സ്സ​ൻ ബീ​രാ​ൻ​കു​ട്ടി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട് : കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ