അ​ജ്മാ​ൻ കെഎം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം ര​ണ്ടാ​മ​ത് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 28ന്
Monday, January 20, 2020 10:52 PM IST
അ​ജ്മാ​ൻ: പ്ര​വാ​സ ലോ​ക​ത്തെ സോ​ക്ക​ർ പ്രേ​മി​ക​ൾ​ക്ക് ഗൃ​ഹാ​തു​ര സോ​ക്ക​ർ വി​രു​ന്നൊ​രു​ക്കി അ​ജ്മാ​ൻ ക​ഐം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ഓ​ൾ ഇ​ന്ത്യ സെ​വ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 28ന് ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​അ​ജ്മാ​ൻ സ്പോ​ർ​ട്സ് പാ​ർ​ക്കി​ൽ (ക​ണ്ടൈ​ന​ർ പാ​ർ​ക്ക്) ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

അ​ജ്മാ​ൻ ക​ഐം​സി​സി ആ​സ്ഥാ​ന​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ൻ​സൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ജ്മാ​ൻ കെ ​എം​സി​സി മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റാ​ഷി​ദ് വെ​ട്ടം ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു ജി​ല്ലാ ട്ര​ഷ​റ​ർ മു​സ്ത​ഫ വേ​ങ്ങ​ര, ദു​ബാ​യ് കെ ​എം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​സീ​സ് പേ​ങ്ങാ​ട്, ഷാ​ർ​ജ കെ ​എം​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ക്കീം ക​റു​വാ​ടി, യു​എ​ഇ കെ ​എം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് പ​ട​വ​ണ്ണ, അ​ജ്മാ​ൻ ക​ഐം​സി​സി മ​ങ്ക​ട മ​ണ്ഡ​ലം സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ മൂ​ർ​ക്ക​നാ​ട്, അ​ജ്മാ​ൻ മ​ങ്ക​ട മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​രാ​യ ക​മ​റു​ദ്ധീ​ൻ, ഗ​ഫൂ​ർ ദാ​രി​മി, സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ അ​ങ്ങാ​ടി​പ്പു​റം, ഹ​ബീ​ബ് മൂ​ർ​ക്ക​നാ​ട്, ശി​ഹാ​ബ് ട്ര​ഷ​റ​ർ സു​ബൈ​ർ മാ​ബ്ര തു​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ