ബഹറിൻ എസ്കെഎസ്എസ്എഫ് മനുഷ്യജാലിക
Saturday, January 25, 2020 8:00 PM IST
മനാമ: ബഹറിൻ എസ്കെഎസ്എസ്എഫ് കേരളീയ സമാജം ഓഡിറ്റോറിയത്തിൽ മനുഷ്യ ജാലിക സംഘടിപ്പിച്ചു.

ഉസ്താദ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഹൈബി ഈഡൻ എംപി, കെ.പി.എ മജീദ് എന്നിവർക്കു പുറമെ ബഹറിനിലെ മത- രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ജാലികയിൽ കൈ കോർത്തു.

ജാതി മത ഭേദമെന്യെ ആയിരക്കണക്കിന് പ്രവാസികളാണ് മനുഷ്യജാലികയില്‍ പങ്കെടുത്തത്.