കൊല്ലം പ്രവാസി കമ്യൂണിറ്റി സല്‍മാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു
Sunday, January 26, 2020 3:43 PM IST
ബഹ്‌റിന്‍: ബഹ്‌റിനിലെ കൊല്ലം പ്രവാസികളുടെ കൂട്ടായ്മയായ കൊല്ലം പ്രവാസി കമ്യൂണിറ്റി വിവിധ ഏരിയ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി സല്‍മാനിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഏരിയ കോര്‍ഡിനേറ്റര്‍ രാജ് കൃഷ്ണന്റെ സ്വാഗതത്തോടെ സല്‍മാനിയ ഇന്ത്യന്‍ ഡിലൈറ്റ്‌സ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന യോഗത്തില്‍ കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറല്‍ സെക്രെട്ടറി ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജോ. കണ്‍വീനര്‍ വിനു ക്രിസ്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്തി. തുടര്‍ന്ന് ഏരിയ കോ ഓര്‍ഡിനേറ്റര്‍മാരായ രാജ് കൃഷ്ണന്‍, രഞ്ജിത് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു.

സല്‍മാനിയ ഏരിയ കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡന്റ് -പ്രശാന്ത് പ്രബുദ്ധന്‍.
സെക്രെട്ടറി -ലിജു ജോണ്‍
ട്രെഷറര്‍ -റെജി മോന്‍
വൈസ് പ്രെസിഡന്റ് -ബേബി ജോണ്‍
ജോ. സെക്രെട്ടറി - ബിനോയ് എസ് പാലാഴി.

സല്‍മാനിയായിലും, അതിനടുത്തുള്ള സ്ഥലങ്ങളിലുമുള്ള കൊല്ലം പ്രവാസികള്‍ക്ക് ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ 3397 1810, 3979 4065 ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.