കുവൈറ്റ് സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിൽ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും പൊതുസമ്മേളനവും 29 ന്
Monday, January 27, 2020 7:14 PM IST
കുവൈത്ത്, അഹമ്മദി: ജീവകാരുണ്യ പ്രവർത്തന പാതയിൽ പതിറ്റാണ്ടുകൾ ആയി പ്രവർത്തിച്ചു വരുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഗൾഫ് മേഖലയിലെ പുരാതന ദേവാലയങ്ങളിൽ ഒന്നായ കുവൈറ്റ് സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയുടെ 2019 - 20 വർഷത്തെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മലങ്കര ഓർത്തഡോക്സ് സഭയുടെ വിധവാ പെൻഷൻ പദ്ധതിയിലേക്കുളള ഫണ്ട് സമർപ്പണവും ഭവന നിർമാണ പദ്ധതിയിൽ നിർമാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോൽ ദാനവും പുതിയ ഭവന നിർമാണത്തിനുള്ള ധനസഹായ വിതരണവും ജനുവരി 29 നു (ബുധൻ) ഒരു മണിക്ക് പരുമല സെമിനാരിയിൽ മലങ്കര സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും.

സമ്മേളനത്തിൽ കൽക്കട്ട ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ജോസഫ് മാർ ദിവന്നാസിയോസ് അധ്യക്ഷത വഹിക്കും. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും.

വൈദിക ട്രസ്റ്റി റവ. ഡോ. എം.ഒ. ജോൺ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ,പരുമല ഹോസ്പിറ്റൽ സിഇഒ ഫാ.എം.സി. പൗലോസ്,പരുമല സെമിനാരി മാനേജർ ഫാ. എം. സി. കുര്യാക്കോസ് ,പഴയ പള്ളി വികാരി ഫാ. അനിൽ വർഗീസ്, ഇടവക ട്രസ്റ്റി പോൾ വർഗീസ്, സെക്രട്ടറി ബോബൻ ജോൺ, പ്രോജക്ട് കൺവീനർമാരായ നൈനാൻ ചെറിയാൻ , വർഗീസ് എബ്രഹാം, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വൈദിക ശ്രേഷ്ഠർ ,അൽമായ പ്രതിനിധികൾ ,പഴയ പള്ളി ഇടവകാംഗങ്ങൾ, മുൻ ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

റിപ്പോർട്ട്: സലിം കോട്ടയിൽ