ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ആസ്പെയർ എക്സാം അവയര്‍നെസ് മീറ്റും പോസിറ്റീവ് പേരന്‍റിംഗും
Wednesday, February 12, 2020 7:45 PM IST
ജിദ്ദ: ജിദ്ദയിലെ സെക്കൻഡറി തലത്തിലുള്ള മലയാളി വിദ്യാർഥി-വിദ്യാർഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി ജിദ്ദ-മലപ്പുറം ജില്ലാ കെഎംസിസി സംഘടിപ്പിച്ച "എക്സാം അവയര്‍നെസ് മീറ്റും പോസിറ്റീവ് പേരന്‍റിംഗും' സംഘാടനം കൊണ്ടും വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും സാനിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി.

കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് അഹ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്‍റ് ഗഫൂർ പട്ടിക്കാട് അധ്യക്ഷത വഹിച്ചു. രാവിലെ നടന്ന ആദ്യ സെഷനിൽ ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കുവേണ്ടി ഫലപ്രദമായ പഠനരീതികൾ എന്ന വിഷയത്തിൽ ഡോ: ഹബീബ് റഹ്മാൻ കള്ളിക്കൽ (സോഫ്റ്റ് സ്കിൽ ട്രെയ്നർ ആൻഡ് എഡ്യൂക്കേഷണൽ കൺസൾട്ടന്‍റ്) ക്ലാസെടുത്തു. മാറികൊണ്ടിരിക്കുന്ന ലോകത്തിൽ അവർ കൈ വരിക്കേണ്ട നൈപുണ്യം, അത് എന്തൊക്കെയാണ് അത് എങ്ങിനെ ആർജിച്ചെടുക്കാം, അതിനു വേണ്ടി വിദ്യാർത്ഥികൾ സ്വന്തമായി ചെയ്യേണ്ട കാര്യങ്ങൾ, പരീക്ഷയിൽ ഉന്നത വിജയം നേടുന്നതിനുവേണ്ട കാര്യങ്ങൾ അദ്ദേഹം വിവരിച്ചു.

രണ്ടാമത്തെ സെഷനിൽ ‌മാക്മില്ലൻ അക്കാഡമിയിലെ ഇന്‍റർനാഷണൽ ട്രെയിനർ ജോജി പോൾ "പോസിറ്റീവ് പേരന്‍റിംഗ് - ഹാപ്പി കിഡ്സ്' എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടും അവരുടെ സ്വഭാവ രൂപീകരണവുമായി ബന്ധപ്പെട്ടും രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഇന്ത്യയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാനായി കുട്ടികൾക്ക് മുന്നിലുള്ള അവസരങ്ങളെ കുറിച്ചും ഏതൊക്കെയാണ് അവർക്ക് മുന്നിലുള്ള കോഴ്സുകൾ, അത് നേടിയെടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന വിഷയത്തെ പറ്റിയും ദേശീയ തലത്തിൽ നടത്തപ്പെടുന്ന യോഗ്യത പരീക്ഷകൾ, എട്രൻസ് പരീക്ഷകൾ ഏതൊക്കെ എന്നതിനെ പറ്റിയും അദ്ദേഹം വിവരിച്ചു.

ലക്ഷ്യത്തിൽ നിന്നു മാറിപോകുന്ന കുട്ടികളെ ഈ തലമുറയിൽ കണ്ടു വരുന്നുണ്ട് അതിനു കാരണമായിട്ടുള്ളത് അവരുടെ മൊബൈലിനോടുള്ള, സ്ക്രീൻ ടൈം കൂടുന്നതു കൊണ്ടുള്ള ശാരീരികവും മാനസികവും വൈകാരികവുമായിട്ടുള്ള പ്രശ്നങ്ങളാണ് ലക്ഷ്യബോധമുള്ള പുതിയ തലമുറക്കെ ജീവിതത്തിൽ വിജയിക്കാനാകൂ, അതിനു സപ്പോർട്ട് ചെയ്യേണ്ട രക്ഷിതാക്കളുടെ റോൾസ് എന്തൊക്കെയാണ് എന്നതിനെ പറ്റിയും അദ്ദേഹം വിശദമായി സംസാരിച്ചു.

സ്കൂള്‍ ജീവിതത്തില്‍ പരീക്ഷകള്‍ ആത്മ വിശ്വാസത്തോടെയും സംതൃപ്തിയോടെയും നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് ഉതകുന്ന ഈ അവയര്‍നെസ് മീറ്റിൽ ജിദ്ദയിലെ പ്രമുഖ അകാഡമിക് ട്രെയ്‌നറായ ഡോ. ഇസ്മയിൽ മരുതേരിയും ജില്ലാ ജനറൽ സെക്രട്ടറി ഹബീബ് കല്ലനും ക്ലാസെടുത്തു.

ഭാരവാഹികളായ കെ.ടി. ജുനൈസ്, സീതി കൊളക്കാടൻ, ഇൽയാസ് കല്ലിങ്ങൽ, അബാസ് വേങ്ങൂർ, ജലാൽ തേഞ്ഞിപ്പലം, നാസർ കാടാമ്പുഴ, സുൽഫിക്കർ ഒതായി, അബ്ദുൽ ഗഫൂർ മങ്കട എന്നിവർ സംസാരിച്ചു. നൗഫൽ ഉളളാടൻ, ബഷീറലി എം.പി, അഫ്സൽ നാറാണത്ത്, റാഫി ഒലിയിൽ എന്നിവർ രജിസ്ട്രേഷൻ നടപടികൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിമാരായ വി.വി അഷ്റഫ് സ്വാഗതവും സാബിൽ മമ്പാട് നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ