ഫുജൈറയിൽ പരീക്ഷ തയാറെടുപ്പു സെമിനാർ
Wednesday, February 12, 2020 7:52 PM IST
ഫുജൈറ : ചെയിസ്‌ ചിൽഡ്രൻസ് ക്ലബ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾ , സ്കൂൾ ഫൈനൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി ഡൽഹി ദർബാർ ഹോട്ടലിൽ പരീക്ഷ തയാറെടുപ്പു സെമിനാർ നടത്തി .

‘ പരീക്ഷക്ക് തയാറെടുക്കാൻ ' എന്ന വിഷയത്തിൽ മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരനുമായ ഡഗ്ലസ് ജോസഫ് ക്ലാസെടുത്തു . പരീക്ഷാ സമ്മർദ്ദം ഇല്ലാതാക്കാൻ മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്ക് മാനസിക പിന്തുണ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനപ്പെട്ട പോയിന്‍റുകൾ കുറിച്ചു വച്ച് പഠിക്കുന്നത് പഠിച്ച കാര്യങ്ങൾ ഓർത്തിരിക്കാൻ സഹായിക്കും.

നൂറുകണക്കിന് മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സെമിനാറിന് ചെയ്സ് ചിൽഡ്രൻസ് ക്ലബ് ഭാരവാഹികളായ മുഹമ്മദ് റിയാസ്, സുരേഷ് , വേണു ദിവാകരൻ, ഷൈജു സുഗതൻ, സജിത്ത് എന്നിവർ നേതൃത്വം നൽകി. ഡഗ്ലസ് ജോസഫിന് ക്ലബിന്‍റെ മൊമെന്‍റോ സെക്രട്ടറി സുരേഷ് സമ്മാനിച്ചു.