ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് കമ്മറ്റി പുനർസംഘടിപ്പിച്ചു
Thursday, February 13, 2020 10:42 PM IST
ജിദ്ദ: ഷറഫിയ ബ്ലോക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് യാഹുട്ടി തിരുവേഗപ്പുറയെ തെരഞ്ഞെടുത്തു. ബ്ലോക്കിനു കീഴിലുള്ള നാല് ബ്രാഞ്ച് കമ്മിറ്റികൾക്കും ഒഴിവുള്ള സ്ഥാനത്തേക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തി.

ഹിജാസ് ബ്രാഞ്ച് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മുസ്തഫ ചേറൂറിനെയും സെക്രട്ടറിയായി റഫീഖ് മക്കരപ്പറമ്പിനെയും തെരഞ്ഞെടുത്തു. ശബാബ് ബ്രാഞ്ച് പ്രസിഡന്‍റായി ഹസൈനാർ മാരായമംഗലം , സെക്രട്ടറി ആയി നബീൽ പട്ടാമ്പി എന്നിവരേയും ബാഗ്ദാദിയ ബ്രാഞ്ച് പ്രസിഡന്‍റായി അബുബക്കർ മക്കരപ്പറമ്പ്, സെക്രട്ടറി ആയി ഫൈസൽ പട്ടാമ്പി എന്നിവരേയും കന്തറ ബ്രാഞ്ച് പ്രസിഡന്‍റായി ഷെഫീഖ് വേങ്ങര, സെക്രട്ടറി ആയി റഫീഖ് മുണ്ടേരി എന്നിവരെയും തെരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ജെംഷീദ് ചുങ്കത്തറ, വൈസ് പ്രസിഡന്‍റ് സൈദാലിക്കുട്ടി , ജോയിന്‍റ് സെക്രട്ടറി മുക്താർ ഷൊർണ്ണൂർ എന്നിവരാണ് മറ്റു ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ. ഷറഫുദ്ദീൻ പപ്പടപടി , സൈദാലിക്കുട്ടി , കലാം അടൂർ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു .

ഹനീഫ കടുങ്ങല്ലൂർ , ഹസൻ മങ്കട , റഫീഖ് ചേളാരി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ